 സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൻ സംഘടിപ്പിച്ച സായി ജയന്തിദിനാഘോഷം സായി സായൂജ്യം ട്രസ്റ്റ് ചെയർമാൻ ഡോ. സി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൻ സംഘടിപ്പിച്ച സായി ജയന്തിദിനാഘോഷം സായി സായൂജ്യം ട്രസ്റ്റ് ചെയർമാൻ ഡോ. സി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ഈ വർഷത്തെ സത്യസായിബാബ ജയന്തി ആഘോഷം സർവമത സൗഹാർദ്ദത്തിനും മാതൃപിതൃ ഭക്തിക്കും മാതൃരാജ്യ സമർപ്പണത്തിനും വേണ്ടി വിനിയോഗിക്കണമെന്ന് ശ്രീസായി സായൂജ്യം ട്രസ്റ്റ് ചെയർമാൻ ഡോക്ടർ സി. മുരളീധരൻ യുവാക്കളോടും ഭക്തജനങ്ങളോടും ആവശ്യപ്പെട്ടു. സത്യസായി ബാബയുടെ 79-ാം ജയന്തി ആഘോഷം കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസായി സേവാ സംഘടന കൺവീനർ എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. ജില്ലാ അദ്ധ്യക്ഷൻ ടി.പി. അരവിന്ദൻ നേതൃത്വം നൽകി. കെ.കെ. രഘുനന്ദൻ, നിഷ സുനിൽ, മൃദുല മനോഹരൻ, ജ്യോത്സന അഖിലേഷ്, തങ്കമ്മു സുകുമാരൻ, ദിനമണി വാഴൂർ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടി ഇന്ന് വൈകിട്ട് അവസാനിക്കും.