1

ഇരിങ്ങാലക്കുട: തൃശൂർ റവന്യൂ ജില്ലാ കേരള സ്‌കൂൾ കലോത്സവം നവംബർ 23 മുതൽ 26 വരെ ഇരിങ്ങാലക്കുടയിൽ നടക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ എന്നിവർ അറിയിച്ചു. 23ന് രാവിലെ 10.30ന് തൃശൂരിൽ നിന്നും സ്വർണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര ഇരിങ്ങാലക്കുടയിലെത്തും. വൈകീട്ട് മൂന്നിന് സെന്റ് മേരീസ് സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന വർണപകിട്ടാർന്ന കലോത്സവ വിളംബര ഘോഷയാത്ര ടൗൺ ഹാളിൽ സമാപിക്കും. 23ന് സ്റ്റേജിതര പരിപാടികൾ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടക്കും.

24 ന് രാവിലെ 9.30 ന് നഗരസഭ ടൗൺ ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാകും. യോഗത്തിൽ എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ എ.സി. മൊയിതീൻ, ഇ.ടി. ടൈസൺ, അഡ്വ. വി.ആർ. സുനിൽകുമാർ, സി.സി. മുകുന്ദൻ, കെ.കെ. രാമചന്ദ്രൻ, സനീഷ്‌കുമാർ ജോസഫ്, തൃശൂർ മേയർ എം.കെ വർഗീസ്, കളക്ടർ ഹരിത വി. കുമാർ, നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി, വിദ്യാധരൻ മാസ്റ്റർ, അമ്മന്നൂർ കുട്ടൻ ചാക്യാർ, വേണൂജി, ജയരാജ് വാര്യർ, ഉഷ നങ്ങ്യാർ, കവിത ബാലകൃഷ്ണൻ, ശിവാനിമേനോൻ എന്നിവർ പങ്കെടുക്കും.

26 ന് വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം പിന്നോക്ക ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.കെ. ഡേവീസ് മാസ്റ്റർ അദ്ധ്യക്ഷനാകും. മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനദാനം നിർവഹിക്കും. രമ്യ ഹരിദാസ് എം.പി, എം.എൽ.എമാരായ മുരളി പെരുനെല്ലി, പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, എൻ.കെ. അക്ബർ എന്നിവർ പങ്കെടുക്കും.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ ഫലപ്രഖ്യാപനം നടത്തും. പബ്ലിസിറ്റി ചെയർമാൻ സന്തോഷ് ബോബൻ, പബ്ലിസിറ്റി കൺവീനർ കെ.കെ. ഗിരീഷ് കുമാർ, മീഡിയ വൈസ് ചെയർമാൻ എ.സി. സുരേഷ്, ജില്ലാ വിദ്യഭ്യാസ ഓഫീസർ ഷാജി എസ്., പി.എ. ജസ്റ്റിൻ തോമസ്, പ്രോഗ്രാം കൺവീനർ ബി. സജീവ്, റിസപ്ഷൻ കമ്മറ്റി അംഗം ഇന്ദുകല എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തൃ​ശൂ​ർ​:​ ​റ​വ​ന്യൂ​ ​ജി​ല്ലാ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​സ്വ​ർ​ണ​ക്ക​പ്പ് ​കൈ​മാ​റു​ന്ന​ ​ച​ട​ങ്ങ് ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​അ​യ്യ​ന്തോ​ൾ​ ​സി​വി​ൽ​ ​സ്റ്റേ​ഷ​നി​ൽ​ ​ന​ട​ക്കും.​ ​ച​ട​ങ്ങി​ൽ​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​എം.​പി,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ഡേ​വി​സ് ​മാ​സ്റ്റ​ർ,​ ​മു​ൻ​ ​മ​ന്ത്രി​ ​പ്രൊ​ഫ.​ ​സി.​ ​ര​വീ​ന്ദ്ര​നാ​ഥ്,​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ക​പ്പ് ​കൈ​മാ​റു​ക.​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ടി.​വി.​ ​മ​ദ​ന​മോ​ഹ​ന​ൻ​ ,​ ​ട്രോ​ഫി​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​സി​ജു​ ​യോ​ഹ​ന്നാ​ൻ,​ ​ക​ൺ​വീ​ന​ർ​ ​റ​ഫീ​ഖ് ​എ​സ്.​എ,​ ​ഘോ​ഷ​യാ​ത്ര​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ബൈ​ജു​ ​കു​റ്റി​ക്കാ​ട​ൻ,​ ​ക​ൺ​വീ​ന​ർ​ ​ജേ​ക്ക​ബ് ​ആ​ല​പ്പാ​ട്ട് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ക​പ്പ് ​ഏ​റ്റു​വാ​ങ്ങും.

കലോത്സവത്തിൽ