keralalosavamശ്രീനാരായണപുരം പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറാൾ ചാമ്പ്യന്മാരായ സി.യു. ജയൻ സ്മാരക വായനശാല പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനനോടൊപ്പം.

കൊടുങ്ങല്ലൂർ: അഞ്ച് ദിവസങ്ങളിലായി നടന്ന ശ്രീനാരായണപുരം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. വിവിധ ഇനങ്ങളിലായി അറുനൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022- 23 വർഷത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഇ.ആർ. രേഖയ്ക്കും, ഡൽഹിയിൽ നടന്ന എൻ.സി.സി ഷൂട്ടിംഗിൽ കേരള - ലക്ഷദ്വീപിനെ പ്രതിനീധികരിച്ച അച്യുതൻ ആർ. നാഥിനെയും, ഹരിയാനയിൽ നടന്ന നാഷണൽ ഗ്രാബിലിംഗിൽ ഗോൾഡ് മെഡൽ നേടിയ ദേവിന സുജീഷിനെയും മീനാക്ഷി മനോജിനെയും സമ്മേളനത്തിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് സി.സി. ജയ, പി.എ. നൗഷാദ്, കെ.എ. അയൂബ്, മിനി പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി രഹന പി. ആനന്ദ്, സൗദ നാസർ, ടി.എസ്. ശീതൾ, ഇബ്രാഹിംകുട്ടി, കെ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. സി.യു. ജയൻ സ്മാരക വായനശാല ഓവറാൾ ചാമ്പ്യന്മാരായി. പ്രണവം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.