 നഗരസഭയിൽ ജനാധിപത്യ ധ്വംസനം നടത്തുന്നതായി ആരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ സൂചനാ സമരം പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
നഗരസഭയിൽ ജനാധിപത്യ ധ്വംസനം നടത്തുന്നതായി ആരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ സൂചനാ സമരം പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: നഗരസഭയിൽ ഭരണപക്ഷം ജനാധിപത്യ ധ്വംസനം നടത്തുന്നതായി ആരോപിച്ച് ബി.ജെ.പി കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുമ്പിൽ സുചനാ സമരം നടത്തി. ജനകീയ വിഷയങ്ങളിൽ പ്രതിപക്ഷ ബഹുമാനമില്ലാതെയും പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായം കേൾക്കാതെയും ഒളിച്ചോടുന്ന സമീപനമാണ് ചെയർപേഴ്‌സൺ സ്വീകരിക്കുന്നതെന്നും വൈസ് ചെയർമാന്റെ റബർ സ്റ്റാമ്പാണ് ചെയർപേഴ്‌സണെന്നും ബി.ജെ.പി ആരോപിച്ചു. വൈസ് ചെയർമാന്റെ ഇത്തരത്തിലുള്ള നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ നഗരസഭക്കകത്തും പുറത്തും ശക്തമായ സമരം നടത്തുമെന്നും മുന്നറിയിപ്പ് നൽകി. ബി.ജെ.പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, ടി.എസ്. സജീവൻ, രശ്മി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.