തൃശൂർ : കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും തലസ്ഥാനമായി മാറിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ലോകത്തിന് തന്നെ ഭീഷണിയായിരിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ സംസ്ഥാനം ഇതിന്റെ പിടിയിലമർന്നുവെന്നും ഹസൻ പറഞ്ഞു. സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ, ഒ.അബ്ദുൾ റഹ്മാൻ കുട്ടി, ജോസഫ് ചാലിശ്ശേരി, അനിൽ അക്കര, ടി.വി ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് മറ്റ് ഘടകക്ഷി നേതാക്കളായ സി.എ മുഹമ്മദ് റഷീദ്, അഡ്വ.തോമസ് ഉണ്ണിയാടൻ, സി.എച്ച് റഷീദ്, സി.വി കുര്യാക്കോസ്, മനോജ് ചിറ്റിലപ്പിള്ളി, കെ.സി കാർത്തികേയൻ സുനിൽ അന്തിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.