ചേലക്കര: പ്രവർത്തന മികവിൽ നിരവധി അവർഡുകൾ കരസ്ഥമാക്കിയിരിക്കുകയാണ് ചേലക്കര ലയൺസ് ക്ലബ് പ്രവർത്തകർ. മികച്ച ക്ലബ്ബിനുള്ള ക്ലബ് എക്‌സലന്റ് അവാർഡും ചേലക്കര ലയൺസ് ക്ലബ് നേടിയെടുത്തു. ന്യൂക്ലബ് സ്‌പോൺസർ അവാർഡ്, ഡയമണ്ട് ക്ലബ് അവാർഡ്, സി.ക്യൂ.ഐ ഗോൾഡൻ അവാർഡ് തുടങ്ങി ഇരുപതോളം പുരസ്‌കാരങ്ങളാണ് 2021-22 വർഷം നേടിയിട്ടുള്ളത്. ജില്ലയുടേതുൾപ്പെടെ മികച്ച പ്രസിഡന്റിനുള്ള അന്തർദേശീയ അവാർഡിനും ലയൺസ് ക്ലബ് ചേലക്കരയുടെ പ്രസിഡന്റായ മത്തായി പാലക്കാട്ട് അർഹനായി. തൃശൂരിൽ നടന്ന ലയൺ ഡിസ്ട്രിറ്റിയുടെ പുരസ്‌കാരദാന ചടങ്ങിൽ വച്ച് അവാർഡുകൾ ഏറ്റുവാങ്ങിയതായി ഭാരവാഹികളായ മത്തായി പാലക്കാട്ട്, ഡോ. വി.ആർ. ഉണ്ണിക്കൃഷ്ണൻ, ഗോപി ചക്കുന്നത്ത്, മുരളീധരൻ, മനോജ് തോട്ടത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.