
കൊടുങ്ങല്ലൂർ: എറിയാട് അബ്ദുളള റോഡിൽ ചുമട്ടുതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചുമട്ടുതൊഴിലാളിയായ പുല്ലാർക്കാട്ട് സോമന് (60) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെയാണ് അബ്ദുള്ള റോഡ് ജംഗ്ഷനിൽ ആക്രമണം നടന്നത്. ലോറിയിൽ സിമന്റ് വരുന്നത് ഇറക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് ആക്രമണം. ആക്രമിയായ മാടവന സ്വദേശി വട്ടപ്പറമ്പിൽ ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തും കൈയ്ക്കും പരിക്കേറ്റ സോമനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമാണെന്ന് ചികിത്സയിലുള്ള സോമൻ പറഞ്ഞു.