 
തൃശൂർ : കോർപ്പറേഷന്റെ പറവട്ടാനി വൈദ്യുതി സ്റ്റോറിൽ നിന്ന് 12 ടൺ ചെമ്പുകമ്പി മോഷണം പോയിട്ട് 2 വർഷവും 8 മാസവും പിന്നിടുമ്പോൾ കുറ്റവാളികളെ കണ്ടെത്താൻ സാധിക്കാത്തതും, ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതും, സി.പി.എം ഭരണനേതൃത്വത്തിന്റെ ഇടപെടൽ കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആരോപിച്ചു. ഏകദേശം 50 ലക്ഷം മാർക്കറ്റ് വിലയുള്ള ചെമ്പുകമ്പിയാണ് പറവട്ടാനിയിലുള്ള വൈദ്യുതി വിഭാഗത്തിന്റെ സ്റ്റോറിലെ ഒന്നാം നിലയിൽ നിന്നും സ്റ്റോർ റൂമിന്റെ ലോക്ക് പോലും തകർക്കാതെ മോഷണം നടത്തിയത്. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസ് ഫ്രീസറിൽ വച്ച് ചെമ്പുകമ്പി മോഷണം നടത്തിയ യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.