
കയ്പമംഗലം: സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിള്ളി നയിക്കുന്ന സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി. എടത്തിരുത്തി പുളിഞ്ചോട് നിന്നും ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം ബെന്നി ബെഹന്നാൻ എം.പി നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, കെ.എഫ്. ഡൊമിനിക്ക്, പി.എം.എ. ജബ്ബാർ, കെ.കെ. രാജേന്ദ്രൻ, പി.എം. സലിം എന്നിവർ സംസാരിച്ചു. മൂന്നുപീടിക ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ആദ്യദിവസത്തെ സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റ് ഉദ്ഘാടനം ചെയ്തു. സമര പ്രചരണ ജാഥ ഇന്ന് വൈകിട്ട് മതിലകം സെന്ററിൽ സമാപിക്കും.