പുതുക്കാട്: മയക്കുമരുന്നിന്റെ ലഹരിക്കെതിരെ പോരാടം, ജീവിതം ലഹരിയാക്കാം എന്ന മുദ്യാവാക്യമുയർത്തി സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ മുതൽ പുതുക്കാട്‌വരെ ദേശീയപാതയോരത്ത് മനുഷ്യച്ചങ്ങല തീർത്തു. ജില്ലാ സെക്രട്ടറി യു.പി. ജോസഫ് തൊഴിലാളികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പുതുക്കാട് സെന്ററിൽ നടന്ന പൊതുയോഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി. ചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ. പ്രസാദൻ, ട്രഷറർ പി.സി. ഉമേഷ്, നേതാക്കളായ എം.കെ. അശോകൻ, കെ.കെ. ഗോപി, എം.എ. ഫ്രാൻസിസ്, പി.കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു