malinya-samskaranam
മാലിന്യ സംസ്‌കരണത്തിന്റെ ഡിജിറ്റലൈസേഷൻ ക്യൂ.ആർ കോഡിന്റെ പ്രകാശനവും ഡിജിറ്റൽ സർവേയുടെ ഉദ്ഘാടനവും വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: നഗരസഭയിൽ മാലിന്യ സംസ്‌കരണ മേഖലയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രവർത്തനങ്ങൾ സുതാര്യമാക്കും. വീടുകളിലും ഷോപ്പുകളിലും ക്യു.ആർ കോഡുകളും പതിക്കും.

കോഡ് സ്‌കാൻ ചെയ്താൽ ശേഖരിച്ച മാലിന്യത്തിന്റെ അളവ്, ഹരിതസേനക്ക് നൽകിയ യൂസർ ഫീ, മാലിന്യം ശേഖരിച്ച തീയതി തുടങ്ങി ഒട്ടേറെ വിവരങ്ങൾ നഗരസഭയിലും ഉന്നതാധികാരികൾക്കും ലഭ്യമാകും.

നഗരസഭ അഞ്ചാം വാർഡിൽ ക്യു.ആർ കോഡിന്റെ പ്രകാശനവും ഡിജിറ്റൽ സർവേയുടെയും ഉദ്ഘാടനവും വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, എൽസി പോൾ, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, സെക്രട്ടറി എൻ.കെ. വ്രിജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർമാർ എന്നിവർ പ്രസംഗിച്ചു.