കൊടകര: ഭാരതീയ വിദ്യാനികേതൻ 22-ാമത് ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ജഗത്ഗുരു ട്രസ്റ്റ് രക്ഷാധികാരി പദ്മനാഭ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ഡിസംബർ 16, 17 തീയതികളിൽ നടക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനവും നടത്തി. സ്വാഗതസംഘം ഭാരവാഹികളായി സിനിമാതാരം ദേവൻ (അദ്ധ്യക്ഷൻ), പ്രിൻസിപ്പൽ പി.ജി. ദിലീപ് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.