udgadanam
റോഡ് സുരക്ഷാ അവബോധ പരിപാടി ചാലക്കുടി ഡി.വൈ.എസ്.പി: സി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: സഹൃദയ എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കുള്ള റോഡ് സുരക്ഷാ അവബോധ പരിപാടി നടത്തി. കൊടകര ഗവ. നാഷണൽ ബോയ്‌സ് സ്‌കൂൾ, കൊടകര ഗവ. ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളും സഹൃദയയിലെ വിദ്യാർത്ഥികളും പങ്കെടുത്തു. ചാലക്കുടി ഡി.വൈ.എസ്.പി: സി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സഹൃദയ പ്രിൻസിപ്പൽ ഡോ. നിക്‌സൻ കുരുവിള അദ്ധ്യക്ഷനായി. കൊടകര സബ് ഇൻസ്‌പെക്ടർ പി.ജി. അനൂപ്, ചാലക്കുടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം. രമേഷ് എന്നിവർ ട്രാഫിക് ബോധവത്കരണ ക്ലാസ് നൽകി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ വി.എസ്. ജ്യോതിലക്ഷ്മി, എം.കെ. സ്മിത്ത്, രനീഷ്, സഹൃദയ എച്ച.ആർ. പ്ലെയ്‌സ്‌മെന്റ് ഓഫീസർ വിനി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.