 പുല്ലൂറ്റ് യു.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഘടന സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ഏങ്ങണ്ടിയൂർ കാർത്തികേയൻ പ്രസംഗിക്കുന്നു.
പുല്ലൂറ്റ് യു.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഘടന സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ഏങ്ങണ്ടിയൂർ കാർത്തികേയൻ പ്രസംഗിക്കുന്നു.
കൊടുങ്ങല്ലൂർ: നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവും, കുമാരനാശാനും, അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയും പുനർജനിച്ചു. പുല്ലൂറ്റ് യു.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഘടന (ഒ.എസ്.എസ്.എ) സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ ഭാഗമായിട്ടാണ് ചിത്രകാരനും, ഗായകനുമായ ഏങ്ങണ്ടിയൂർ കാർത്തികേയനാണ് ചരിത്ര നായകരെ പാട്ടുപാടിയും, പ്രസംഗിച്ചും പുനരാവിഷ്‌കരിച്ചത്.
പൂർവ വിദ്യാർത്ഥികളുടെ കൈകൊട്ടിക്കളിയും അരങ്ങേറി. ഒ.എസ്.എസ്.എ പ്രസിഡന്റ് വി.എൻ. സജീവൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.കെ. ശ്രീതാജ്, ടി.ഡി.പി യോഗം മാനേജർ സി.കെ. രാമനാഥൻ, വി.ജി. സുരേഷ് ബാബു, ഹെഡ്മിസ്‌ട്രസ് എൻ.വി. ഗീത, കൗൺസിലർമാരായ അനിത ബാബു, സി. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.