മുല്ലശ്ശേരി: എ.പി. ബെന്നി ജനകീയ അടിത്തറയുള്ള നേതാവും ജനപ്രതിനിധിയും പൊതുപ്രവർത്തകനും ആയിരുന്നെന്ന്
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. എ.പി. ബെന്നിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗം മുല്ലശ്ശേരി ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ, പി.കെ. കൃഷ്ണൻ, എൻ.കെ. സുബ്രഹ്മണ്യൻ, കെ.വി. വിനോദൻ, മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, പി.എസ്. ജയൻ, സണ്ണി വടക്കൻ, വിവേക് വെളിവാലത്ത്, ബെന്നിയുടെ പത്‌നി മിനി, ഏക മകൾ ഗിവിന റോസ് എന്നിവർ സംസാരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.