കൊടുങ്ങല്ലൂർ: യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി - മയക്കുമരുന്ന് ഉപയോഗം, സമൂഹത്തിൽ പെരുകിവരുന്ന അന്ധവിശ്വാസങ്ങൾക്കുമെതിരെ സ്ത്രീ സമൂഹത്തെ ഉണർത്തുന്നതിനും പ്രതിരോധിക്കുന്നതിനും എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വനിതാ സംഘം ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ യൂണിയൻ ഹാളിൽ നടന്ന സദസിൽ യോഗം കൗൺസിലർ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ അദ്ധ്യക്ഷനായി. കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി ജനജാഗ്രതാ സന്ദേശം നൽകി. യോഗം കൗൺസിലർ ബേബി റാം മുഖ്യപ്രഭാഷണം നടത്തി. മെഗാ ഓണക്കളി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയ ടീമംഗങ്ങൾക്ക് കേന്ദ്ര വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ മൊമെന്റോ നൽകി. വനിതാസംഘം കൊടുങ്ങല്ലൂർ യൂണിയൻ ഭാരവാഹികളായ ജോളി ഡിൽഷൻ, ഗീത സത്യൻ, ഹണി പീതാംബരൻ, ഷീജ അജിതൻ, ഷിയ വിക്രമാദിത്യൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ ദിനിൽ മാധവ് എന്നിവർ പ്രസംഗിച്ചു.