aaaaഅന്തിക്കാട് ഗവ. ഹൈസ്‌കൂളിലെ പാലിയേറ്റീവ് ക്ലബ് ഡോ. രാഹുൽ ലക്ഷ്മണമൻ ഉദ്ഘാടനം ചെയ്യുന്നു.

അന്തിക്കാട്: ഹൈസ്‌കൂൾ ആൽഫ പെയിൻ ആൻഡ് പാലിയേറ്റീവുമായി സഹകരിച്ച് സ്‌കൂളിൽ വിദ്യാർത്ഥികളുടെ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലബ് പ്രവർത്തനമാരംഭിച്ചു. കാൻസർ രോഗ വിദഗ്ദൻ ഡോ. രാഹുൽ ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.കെ. നൗഫൽ അദ്ധ്യക്ഷനായി. സ്‌കൂൾ വിദ്യാർത്ഥികളിലെയും രക്ഷിതാക്കളിലെയും അസുഖബാധിതരെ സഹായിക്കാനായി സ്‌കൂളിലെ സ്വാന്ത്വനം ക്ലബ് സ്വരൂപിച്ച തുക ഡോ. രാഹുൽ ഹെഡ്മിസ്ട്രസിന് കൈമാറി. സ്‌കൂൾ എച്ച്.എം ഇൻ ചാർജ് മിനി ടീച്ചർ, ആൽഫ പാലിയേറ്റീവ് കെയർ പി.ആർ.ഒ സുരേഷ് ശ്രീധരൻ, ശശി മാസ്റ്റർ, ഷാനവാസ് അന്തിക്കാട്, സുനിൽ കുമാർ, പ്രിയങ്ക സോമൻ, അരുൺ മാസ്റ്റർ, ഫിറ്റ്‌സി ടീച്ചർ എന്നിവർ സംസാരിച്ചു.