കൊടുങ്ങല്ലൂർ: സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ, സാമുദായിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവരുടെ ച്ഛായാചിത്രങ്ങൾ ഉൾക്കൊള്ളിച്ച് കൊടുങ്ങല്ലൂരിൽ ഹെറിറ്റേജ് കേന്ദ്രം സ്ഥാപിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക സമിതി യോഗം ആവശ്യപ്പെട്ടു. ഈ കേന്ദ്രത്തിൽ വയോജനങ്ങൾക്ക് ഒത്തുചേരുന്നതിനും, സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിനും സൗകര്യമൊരുക്കണം. സമിതി പ്രസിഡന്റ് സി.എസ്. തിലകൻ അദ്ധ്യക്ഷനായി. നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ വിഷയാവതരണം നടത്തി. ബക്കർ മേത്തല, അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത്, പി.വി. അഹമ്മദ് കുട്ടി, പി.എ. സീതി മാസ്റ്റർ, പ്രൊഫ. കെ. അജിത, മുരളീധരൻ ആനാപ്പുഴ എന്നിവർ സംസാരിച്ചു.