ijk

ഇരിങ്ങാലക്കുട: സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ദിനം ജനപ്രിയ ഇനങ്ങൾ കൊണ്ട് ശ്രദ്ധേയം. നാടകം, ഓട്ടൻ തുള്ളൽ, ഭരതനാട്യം, തിരുവാതിര കളി, ദഫ്മുട്ട്, ഒപ്പന തുടങ്ങിയ ഇനങ്ങൾ അവതരണ മേന്മയിൽ മുന്നിലായി. മത്സരം പൂർത്തിയാകുമ്പോൾ ഇരിങ്ങാലക്കുട ഉപജില്ല 304 പോയിന്റോടെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 299 പോയിന്റുമായി കുന്നംകുളവും മൂന്നാം സ്ഥാനത്ത് 298 പോയിന്റോടെ മാളയും മുന്നിൽ നിൽക്കുന്നു.