 
ഇരിങ്ങാലക്കുട: ഉണ്ണായി വാരിയരുടെയും അമ്മന്നൂർ മാധവച്ചാക്യാരുടെയും പ്രതിഭാസ്പർശമുള്ള, ക്ഷേത്രകലകളുടെ ഈറ്റില്ലമായ ഭൂമിയിൽ ക്ഷേത്രകലാമത്സരങ്ങളിൽ പങ്കെടുത്തത് വിരലിലെണ്ണാവുന്നവർ മാത്രം. കൂടിയാട്ടത്തിന്റെ ആചാര്യൻ അമ്മന്നൂർ മാധവ ചാക്യാരുടെ മണ്ണിൽ കൂടിയാട്ടത്തിന് പോലും മത്സരാർത്ഥികൾ കുറഞ്ഞു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് പേർ വീതം മാത്രമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.
കഥകളിയിൽ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഓരോ ടീം വീതമാണ് മത്സരിച്ചത്. ചാക്യാർകൂത്തിൽ മത്സരിക്കാൻ ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറിയിലും ഒരാൾ മാത്രം. ചാക്യാർകൂത്ത് എച്ച്.എസ്.എസ് വിഭാഗത്തിൽ ഗുരുവായൂർ ശ്രീ കൃഷ്ണ എച്ച്.എസ്എസിലെ പി.ആർ.ഗണേശ് ഒന്നാമതായി. ഹൈസ്‌കൂൾ വിഭാഗത്തിൽ കാർമ്മൽ ഹയർ സെക്കൻഡറിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗോവർദ്ധൻ ഒന്നാമതായി. കാണികളുടെ പങ്കാളിത്തവും കുറഞ്ഞു.