1
എച്ച്.എസ്.എസ് ഇം​ഗ്ലീ​ഷ് ​സ്കി​റ്റിൽ ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടിയബ​ഥ​നി​ ​എ​ച്ച്.​എ​സ്.​എ​സ് ​കു​ന്നം​കു​ളം.

ഇരിങ്ങാലക്കുട: പ്രണയകൊലപാതകവും നരബലിയും തുടങ്ങി ലഹരിയിൽ മുങ്ങുന്ന ജീവിതം വരെ പ്രമേയമാക്കി കലോത്സവ വേദിയിലെ മോണോ ആക്ട് പ്രകടനം മിന്നി. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ എൽ.പി സ്‌കൂൾ ഹാളിൽ നടന്ന ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ട് മത്സരമാണ് ആശയങ്ങളുടെ വ്യത്യസ്തത കൊണ്ട് സമ്പുഷ്ടമായത്. സ്ത്രീകൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളും ലവ് ജിഹാദ് വിഷയവും വേദിയിൽ നിറഞ്ഞു. ലഹരിയിൽ മുങ്ങുന്ന ജീവിതങ്ങളെ അവതരിപ്പിച്ച ഡോൺ ബോസ്‌കോ സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആർദ്ര ലക്ഷ്മി ഒന്നാം സ്ഥാനം നേടി. കേരളത്തിൽ വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ വിഷയമാക്കിയ മമ്മിയൂർ എൽ.എഫ്.സി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അമൽന സൈമൺ രണ്ടാം സ്ഥാനം സ്വന്തമാക്കി. കോട്ടക്കൽ, എസ്.സി ജി.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിനി ഹന്നാ ഫ്രാൻസിസാണ് മൂന്നാം സ്ഥാനത്ത്. കാവാലം നാരായണപ്പണിക്കരുടെ നാടകം ദൈവത്താർ നരബലി പ്രമേയം ഉയർത്തിയപ്പോൾ തകഴിയുടെ വെള്ളപ്പൊക്കത്തിൽ കഥയിലൂടെ തെരുവ് നായകളുടെ വിഷയം ചർച്ചയായി.

കൂടിയാട്ടത്തിൽ ബാലീ വധം

കൂടിയാട്ടം മത്സരത്തിൽ ബാലീവധം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി തൃശൂർ സേക്രട്ട് ഹാർട്ട്‌സ് ഹയർ സെക്കൻഡറി ടീം. നിരഞ്ജന പി.രാധാകൃഷ്ണൻ, അഞ്ജന ജയരാജ്, പി.ബി ഗായത്രി, എൻ.എസ് ആര്യകൃഷ്ണ, നയന ട്രീസ, കെ.ബി അമൃത എന്നിവരാണ് കൂടിയാട്ട മത്സര വേദി കീഴടക്കിയത്. പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലായിരുന്നു പഠനം. രണ്ട് മാസത്തെ തീവ്ര പരിശീലനത്തിലൂടെയാണ് ടീമിന് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ട് ടീമുകളാണ് ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടം മത്സരത്തിൽ പങ്കെടുത്തത്. എച്ച്.ഡി.പി.എസ്.എച്ച്.എസ്.എസ് എടതിരിഞ്ഞി എ ഗ്രേഡ് നേടി.