pothukuttykale-vitharanam
പോത്തുകുട്ടികളുടെ വിതരണം പുല്ലൂറ്റ് മൃഗാശുപത്രി പരിസരത്ത് എം.യു. ഷിനിജ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി പോത്തുകുട്ടികളെ വിതരണം ചെയ്തു. 12,000 രൂപ വിലയുള്ള 6, 8 മാസം പ്രായമുള്ള 20 പോത്തുകുട്ടികളെയാണ് നൽകിയത്. 2,40,000 രൂപയുടെ പദ്ധതിയിൽ 50 ശതമാനം സബ്‌സിഡിയായി 6,000 രൂപ ഒരു ഗുണഭോക്താവിന് ലഭിക്കും. ഇൻഷ്വറൻസും സൗജന്യ കുളമ്പു് രോഗ പ്രതിരോധ കുത്തിവയ്പ്പും പദ്ധതിയുടെ ഭാഗമായി ലഭിക്കും.

പുല്ലൂറ്റ് മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, നഗരസഭ കൗൺസിലർ ടി.എസ്. സജീവൻ, വെറ്ററിനറി ഡോക്ടർ ഇന്ദു എസ്. നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.