മറ്റത്തൂർ: ഡി.വൈ.എഫ്.ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. സി.പി.എം ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി. പോൾ ഉദ്ഘാടനം ചെയ്തു. ദിനാചരണ സംഘാടക സമിതി അദ്ധ്യക്ഷൻ ടി.എ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ കൊടകര ബ്ലോക്ക് സെക്രട്ടറി പി.ഡി. നെൽസൻ, ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അഞ്ജലി, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സി.കെ. ശ്രീജിത്ത്, വിജിത്ത് വർഗീസ് എന്നിവർ സംസാരിച്ചു.