 കൊടുങ്ങല്ലൂർ നഗരസഭ ശ്രീകരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ ആരംഭിച്ച അയ്യപ്പ വിശ്രമ കേന്ദ്രം വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ നഗരസഭ ശ്രീകരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ ആരംഭിച്ച അയ്യപ്പ വിശ്രമ കേന്ദ്രം വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: നഗരസഭ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ അയ്യപ്പ ഭക്തന്മാർക്ക് വിശ്രമ കേന്ദ്രമാരംഭിച്ചു. ഭക്തർക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കും. ഭക്ഷണം, കുടിവെള്ളം, പ്രാഥമിക ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ വക തുണി സഞ്ചി നൽകുന്നതിന് ഹരിത കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.
വിശ്രമകേന്ദ്രം പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ദേവസ്വം അസി. കമ്മിഷണർ സുനിൽ കർത്ത, ടി.എസ്. സജീവൻ എന്നിവർ പ്രസംഗിച്ചു.