ചാലക്കുടി: ഒന്നര മാസമായി ചാലക്കുടി- മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ നിരന്തര ശല്യക്കാരനായി മാറിയ കാട്ടാനയെ ഉൾക്കാട്ടിലേയ്ക്ക് വിടാൻ നടപടി വേണമെന്ന് എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റു മാർഗ്ഗങ്ങളില്ലെങ്കിൽ ആനയെ മയക്ക് വെടിവച്ച് സുരക്ഷിത സ്ഥലത്ത് എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ് വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, ജോസ് പൈനാടത്ത്, സി.എ. തോമസ്, കൊച്ചുപോളി കുറ്റിചാക്കു, ഡേവീസ് താക്കോൽക്കാരൻ, എൻ.സി. ബോബൻ, എ.എൽ. കൊച്ചപ്പൻ, ജനതാ പൗലോസ്, ബിന്റീഷ് അതിരപ്പിള്ളി, പി.കെ. കുട്ടൻ, പി.എ. ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.