ആറാട്ടുപുഴ: ക്ഷേത്രം കലണ്ടർ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പെരുവനം കുട്ടൻ മാരാർക്ക് നൽകി പ്രകാശനം ചെയ്തു. ആറാട്ടുപുഴ പൂരം സ്റ്റിക്കർ പൂനെ മലയാളി ഫെഡറേഷൻ പ്രസിഡന്റ് ഹരി നാരായണന് നൽകി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പ്രകാശനം ചെയ്തു. കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡിന് അർഹനായ പെരുവനം കുട്ടൻ മാരാരെ ആദരിച്ചു. വല്ലച്ചിറ പഞ്ചായത്ത് മെമ്പർ കെ. രവീന്ദ്രനാഥ്, രാജീവ് മേനോൻ, സുനിൽ കർത്ത, യു. അനിൽകുമാർ, എം. രാജേന്ദ്രൻ, മധു മംഗലത്ത് എന്നിവർ പ്രസംഗിച്ചു.