sns-samajam
എടമുട്ടം എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ യൂത്ത് ഫെസ്റ്റിവൽ വലപ്പാട് സി.ഐ: കെ.എസ്. സുശാന്ത് ഉദ്ഘാടം ചെയ്യുന്നു.

എടമുട്ടം: എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ സ്‌കൂൾ യൂത്ത് ഫെസ്റ്റിവെൽ വലപ്പാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. സുശാന്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.സി. ഇന്ദുലാൽ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ജിതേഷ് കാരയിൽ മുഖ്യപ്രഭാഷണം നടത്തി. എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ ചിദംബരൻ വേളേക്കാട്ട്, സമാജം വിദ്യാമന്ദിർ സെക്രട്ടറി അതുല്യഘോഷ് വെട്ടിയാട്ടിൽ, പ്രിൻസിപ്പൽ പി.സി. രേഖ, സ്റ്റാഫ് സെക്രട്ടറി കെ.ഡി. ദീപ്തി എന്നിവർ സംസാരിച്ചു. സമാജം വിദ്യാമന്ദിർ ട്രഷറർ സലിൽ മുളങ്ങിൽ, വൈസ് പ്രസിഡന്റ് സുമോദ് എരണേഴത്ത്, ജോയിന്റ് സെക്രട്ടറി രാജൻ എരുമതുരുത്തി, ശിവൻ വെളമ്പത്ത്, സുനിൽകുമാർ അണക്കത്തിൽ, പ്രകാശൻ തെരുവിൽ പടിഞ്ഞാറ്റേടത്ത് തുടങ്ങിയവർ സംബന്ധിച്ചു.