
തൃപ്രയാർ: ജില്ലാ കലോത്സവത്തിലെ നാടക മത്സരത്തിൽ നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ആരാച്ചാർ നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.ആർ മീരയുടെ നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജേഷ് മേനോൻ രചിച്ച് സജീവ് മാടവനയാണ് നാടകം സംവിധാനം ചെയ്തത്. ഒരു പ്രതിയെ തൂക്കിക്കൊല്ലുക എന്ന കൃത്യം നിർവഹിക്കാനുള്ള മനക്കട്ടിയും ആരോഗ്യവും പുരുഷന് മാത്രമേ ഉള്ളൂവെന്ന് വിശ്വസിച്ച് കഴിയുന്ന ലോകത്തിന് പ്രഹരമേൽപ്പിച്ച് കൊണ്ട് ചാരുതാ ഗ്യദ്ധാമല്ലിക്ക് എന്ന യുവതി ആ ദൗത്യത്തിന് തയ്യാറാവുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ചാരുത എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ അമീന ശിഹാബ് മികച്ച നടിയായി.