layanal-maseey
ലയണൽ മെസിയുടെ 36 അടിയോളം ഉയരത്തിലുള്ള കൂറ്റൻ കട്ടൗട്ട്.

നെല്ലായി: വയലൂർ പടിഞ്ഞാട്ടുമുറിയിൽ കളിസ്ഥലത്തിനോട് ചേർന്ന് ഒരു കൂട്ടം ഫുട്ബാൾ ആരാധകരായ ചെറുപ്പക്കാർ ചേർന്ന് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ 36 അടിയോളം ഉയരത്തിലുള്ള കൂറ്റൻ കട്ടൗട്ട് ഉയർത്തി. വയലൂർ യുഗശ്രീ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്‌ളബ്ബിലെ മുപ്പതോളം ഫുട്ബാൾ ആരാധകരായ കളിക്കാർ ചേർന്നാണ് വളരെ ശ്രമകരമായി ഇത് ഉയർത്തിയത്. പറപ്പൂക്കര പഞ്ചായത്തിലെ എറ്റവും വലിയ കട്ടൗട്ട് ആണ് വയലൂരിൽ ഉയർന്നത്.