കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയന്റെയും മൂവാറ്റുപുഴ വിദ്യാ കൗൺസലിംഗ് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ വിവാഹപ്രായമായ യുവതി, യുവാക്കൾക്കുവേണ്ടി വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് നടത്തി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. എൻ.ബി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ഐ. പുരുഷോത്തമൻ, പായിപ്ര ദമനൻ, ഡോ. ബിന്ദു എന്നിവർ ക്ലാസ്സുകൾ എടുത്തു. വനിതാസംഘം ഭാരവാഹികളായ ലൗലി സുധീർബേബി, ശാരദ ഭാസിൽ എന്നിവർ സന്നിഹിതരായി.