മൂന്നുപീടികയിൽ നടന്ന പ്രതിഷേധ യോഗം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുപീടിക ബീച്ച് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാലിയും പ്രതിഷേധ യോഗവും നടത്തി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് പ്രസിഡന്റ് പി.എം. റഫീക്ക് അദ്ധ്യക്ഷനായി. സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് മുഖ്യാതിഥിയായി. ബീന സുരേന്ദ്രൻ, എൻ.കെ. അബ്ദുൾ നാസർ, സി.ജെ. പോൾസൺ, യു.വൈ. ഷമീർ, പി.എം.എ. ജബ്ബാർ, മുഹമ്മദ് ചാമക്കാല, സുകന്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.