ചേലക്കര: മന്ത്രി കെ. രാധാകൃഷ്ണന്റെ 2022-23 വർഷത്തെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും ചേലക്കര ഗവ. ആയുർവേദ ആശുപത്രിയുടെ ഐ.പി ബ്ലോക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 1.5 കോടി രൂപയുടെ ഭരണാനുമതിയായി. രണ്ടു നിലകളിലായി 2114 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. താഴത്തെ നിലയിൽ 11 കിടക്കകളുള്ള സ്ത്രീകളുടെ വാർഡും ഒന്നാമത്തെ നിലയിൽ 11 കിടക്കകളുള്ള പുരുഷന്മാരുടെ വാർഡും ഇരുനിലകളിലും പൊതുശുചിമുറികളും, നഴ്‌സിംഗ് സ്റ്റേഷൻ, ചികിത്സാ മുറി തുടങ്ങിയ സംവിധാനങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണ ചുമതല. സാങ്കേതിക അനുമതി വേഗത്തിലാക്കി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുന്നതിന് മന്ത്രി നിർദ്ദേശം നൽകി. മോപ്പാടത്തുള്ള ആയുർവേദ ആശുപത്രിയിൽ സംസ്ഥാനത്തിന്റെ അകത്തും പറത്തുനിന്നുമായി നിരവധിയാളുകളാണ് ചികിത്സ തേടി ഇവിടെ എത്താറുള്ളത്.