meeting
ചിറങ്ങര ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ പത്താം വാർഷികം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

കൊരട്ടി: ചിറങ്ങര ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ പത്താം വാർഷികം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. ചിറങ്ങര മേൽപ്പാലം, ഗവ. ത്വക്ക് രോഗാശുപത്രി എന്നിവയുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് സുന്ദരൻ കൂത്താട്ട് അദ്ധ്യക്ഷനായി. കെ.പി. പോൾസൺ, ജെയിംസ് കണ്ണമ്പുഴ, പഞ്ചായത്ത് അംഗം സിന്ധു രവി, പോൾസി ജിയോ, പി.എസ്. സുമേഷ്, പി.കെ. ബാബു, പി.കെ. സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.