foto
മൂർക്കനിക്കര സ്വദേശി ഗോപാലകൃഷ്ണൻ സ്വന്തം വീട്ടുമുറ്റത്ത് ഒരുക്കിയ മുൻ അർജന്റീന താരം ഡീഗോ മറഡോണ ഗോളടിക്കുന്ന ശിൽപ്പം.

ഒല്ലൂർ: ലോകകപ്പ് ഫുട്ബാൾ ആവേശത്തിലെത്തി നിൽക്കുമ്പോൾ സ്വന്തം വീട്ടുമുറ്റത്ത് മുൻ അർജന്റീന താരം ഡീഗോ മറഡോണ ഗോളടിക്കുന്ന ശിൽപ്പം ഒരുക്കിയിരിക്കുകയാണ് മൂർക്കനിക്കര സ്വദേശിയും ആർടിസ്റ്റുമായ ഗോപാലകൃഷ്ണൻ. 1978-79 കാലഘട്ടത്തിൽ അഖിലേന്ത്യ ഫുട്ബാൾ ക്യാമ്പിൽ അംഗമായിരുന്നു ഇദ്ദേഹം. 15 അടി ഉയരത്തിൽ പേപ്പർ കൊണ്ടും പശകൊണ്ടുമാണ് ഫുട്ബാൾ ആരാധകനായ ഇദ്ദേഹം സുഹൃത്തുക്കളുടെ സഹായത്തോടെ മറഡോണയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 20 കിലോ കടലാസ് ഉപയോഗിച്ചുള്ള ശിൽപ്പത്തിന്റെ പണി പൂർത്തികരിക്കാൻ 20, 000 രൂപ ചെലവ് വന്നു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ സുഹൃത്തുക്കളുടെ പൂർണ പിന്തുണയും സഹകരണവും പ്രതിമ നിർമ്മാണത്തിനുണ്ടായെന്ന് കാൽപന്തുകളിയെ നെഞ്ചോളം സ്‌നേഹിക്കുന്ന ഈ കലാകാരൻ പറയുന്നു. ഇപ്പോൾ പ്രൊഫഷണൽ ആർട്ടിസ്റ്റായി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ 59 കാരൻ.