ഗുരുവായൂർ: ചാവക്കാട് ഒറ്റത്തെങ്ങ് ഭാഗത്ത് ജല അതോറിറ്റിയുടെ 400 എം.എം പൈപ്പ് പൊട്ടിയതു മൂലം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചാവക്കാട്- ചേറ്റുവ ഹൈവേയിൽ 27, 28 തീയതികളിൽ ഗതാഗത തടസം നേരിടുന്നതാണെന്ന് കേരള ജല അതോറിറ്റി തൃശൂർ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളിലേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങുന്നതാണ്.