 
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നീ ഭാരവാഹികളുടെ സംയുക്ത യോഗം നടന്നു. യോഗത്തിന്റെയും യൂണിയന്റെയും നേതാക്കൾക്കെതിരെയുള്ള അപവാദ പോസ്റ്റർപ്രചരണത്തെ സംയുക്ത യോഗം അപലപിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
യോഗത്തിൽ നിന്നുമുള്ള ചികിത്സാ സഹായ ധനത്തിനുള്ള അപേക്ഷയുടെ കാലവധി ഡിസംബർ 14 വരെയും നവതി സാമൂഹ്യക്ഷേമനിധിയുടെ വരിസംഖ്യ വീഴ്ച വരുത്തിയവർക്ക് അത് തീർക്കാനുള്ള സമയപരിധി ഡിസംബർ 24 വരെയും നീട്ടിക്കൊടുക്കാൻ തീരുമാനിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ബേബി റാം മുഖ്യപ്രഭാഷണം നടത്തി. വിവിധശാഖാ ഭാരവാഹികളായ അജേഷ് തൈത്തറ, വി.ജി.ഉണ്ണിക്കൃഷ്ണൻ, രാജൻകോവിൽ പറമ്പിൽ, പി.എസ്.ധർമരാജൻ, വി.വി.രവി, രമശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.