തൃശൂർ: ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ പണി തുടങ്ങി. ഉദ്ദേശം 32 കാമറക്കണ്ണുകൾ സ്ഥാപിക്കുന്ന പണികൾ വടക്കുന്നാഥ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ എറണാകുളത്തെ പ്രമുഖ ഓട്ടോമൊബൈൽ ഗ്രൂപ്പ് ആയ ഭവാനി ഗ്രൂപ്പാണ് ചെയ്യുന്നത്. ഏകദേശം 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒപ്ടിക്കൽ ഫൈബർ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് രാത്രിയും പകലും ഒരേ പോലെ നിരീക്ഷിക്കാവുന്ന കാമറകളാണ് സ്ഥാപിക്കുന്നത്. ക്ഷേത്ര പരിസരത്തും ക്ഷേത്ര മൈതാനത്തും നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ തുടരും.