1
തലപ്പിള്ളി എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ റാലിയുടെ ഉദ്ഘാടനം ടി.കെ. രാജേഷ് നിർവഹിക്കുന്നു.

വടക്കാഞ്ചേരി: തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ ലഹരിമുക്ത യുവത്വം കാമ്പയിന്റെ ഭാഗമായി യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ലഹിരിവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മജീഷ് ക്യാപ്ടനായ ജാഥ യൂണിയന്റെ 50 ശാഖായോഗങ്ങളിൽ പര്യാടനം നടത്തും. ഡിസംബർ 4 ന് വൈകിട്ട് കേരളവർമ്മ വായനശാല പരിസരത്ത് സമാപിക്കും. വായനശാല ഹാളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യും.