1

തൃശൂർ : ഗുരുവായൂർ ഏകാദശി രണ്ട് ദിവസമായി നടത്താനുള്ള ദേവസ്വത്തിന്റെ തീരുമാനം ആചാരലംഘനമാണെന്ന് ക്ഷേത്ര സംരക്ഷണ സമിതി തൃശ്ശിവപേരൂർ ജില്ലാ സമിതി അഭിപ്രായപ്പെട്ടു. ഏകാദശി ദിനാചരണ വിഷയത്തിൽ ഗുരുവായൂർ ദേവസ്വത്തിന് സംഭവിച്ച തെറ്റിനെ വെള്ളപൂശാൻ ഇപ്പോൾ എടുത്ത തീരുമാനം കീഴ് വഴക്കങ്ങളെയും ആചാരങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ലംഘിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമാണ്. ജ്യോതിഷ പണ്ഡിതരുടെയും ആചാര്യന്മാരുടെയും സംഘടനകളുടെയും നിർദ്ദേശങ്ങളെ ദേവസ്വം മാനിക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ജില്ലാ സമിതി ഓർമ്മിപ്പിച്ചു. ജില്ലാ അദ്ധ്യക്ഷൻ കെ.സതീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യദർശി പി.ആർ.ഉണ്ണി , ദേവസ്വം സെക്രട്ടറി പി.ആർ.നാരായണൻ, ഉപാദ്ധ്യക്ഷൻ വേണാട് വാസുദേവൻ, സഹകാര്യദർശി പി.വത്സലൻ, രക്ഷാധികാരി പി.ആർ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.