sndp
കോണത്തുകുന്ന് - മനയ്ക്കലപ്പടി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുദേവ കൃതി പഠനോത്സവത്തിന്റെ സമാപന ചടങ്ങിൽ നിന്ന്.

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് - മനയ്ക്കലപ്പടി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ കൃതി പഠനോത്സവത്തിന് സമാപനം. കഴിഞ്ഞ ഏഴ് ദിവസമായി വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തിയ പ്രഭാഷണ പരമ്പരയ്ക്കും മറ്റു ചടുങ്ങുകൾക്കും ആചാര്യൻ ഡോ. ടി.എസ്. വിജയൻ തന്ത്രികൾ മുഖ്യകർമികത്വം വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാല അദ്ധ്യാപകൻ ഡോ. എം.വി. നടേശൻ മാസ്റ്റർ, ഡോ. എം.വി. വിവേക്, ഷാജിൽ സ്വാമി, ഡോ. വിശ്വഗോപാൽ, ഗിരീഷ് മേയ്ക്കാട്, ഡോ. ഷാബു, സി.എസ്. കണ്ണൻ, ഒ.വി. ഗോപകുമാർ എന്നിവർ പ്രഭാഷണം നടത്തി. വിജ്ഞാനോത്സവത്തോടുനുബന്ധിച്ച് സമൂഹ പ്രാർത്ഥന, പുരാണ പാരായണം, പ്രബന്ധാവതരണം, പ്രസാദ വിതരണം എന്നിവയുമുണ്ടായിരുന്നു. എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി രവി തോട്ടുങ്ങൽ, സ്വാഗത സംഘം രക്ഷാധികാരി പി.എസ്. സജീന്ദ്രനാഥ്, ജനറൽ കൺവീനർ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.