 ഓൾ കേരളാ ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി യോഗം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്യുന്നു
ഓൾ കേരളാ ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി യോഗം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട : സർക്കാരിന്റെ തെറ്റായ നയം മൂലം ലോട്ടറി മേഖലയെ നാശത്തിലേക്ക് എത്തിച്ചതായി ഓൾ കേരളാ ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. സർക്കാരിന്റെ തെറ്റായ സമീപനം മാറ്റിയില്ലെങ്കിൽ ശക്തമായ സമരരംഗത്തേക്ക് ഇറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി.ജാക്‌സൺ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.എൻ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.തോമസ്, ബെന്നി ജെക്കബ്, കെ.പി.സോമ സുന്ദരം, ടി.എം.ഗോപലക്യഷ്ണൻ, എൻ.ഡി.പോൾസൺ, ലതീന്ദ്രൻ, ശശി ചേലക്കര,ജോഷി ഗുരുവായൂർ, ശശി വല്ലാശ്ശേരി,ജിയോജോർജ്, പി.ഭരതകുമാർ,രാജീവ് മുണ്ടത്തിക്കോട്, ഷൈജു മാളക്കാരൻ തുടങ്ങിയവർ സംസാരിച്ചു.