എൽതുരുത്ത് ശ്രീനാരായണ വിലാസം സ്‌കൂൾ കെട്ടിടം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ശൃംഗപുരം എൽത്തുരുത്ത് ശ്രീവിദ്യാപ്രകാശിനി സഭ വക ശ്രീനാരായണ വിലാസം എൽ.പി ആൻഡ് യു.പി സ്‌കൂളിൽ 12 മുറികളോടുകൂടി നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ മുഖ്യാതിഥിയായി. തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ വിശിഷ്ടാതിഥിയായി. ബെന്നി ബെഹന്നാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ ബീന ജോസ്, നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, സി.എസ്. സുവിന്ദ്, കെ.എം. ആഷിക്, പി.പി. ജ്യോതിർമയൻ, ഒ.ബി. അൻഫൽ എന്നിവർ സംസാരിച്ചു. ശ്രീവിദ്യാ പ്രകാശിനി സഭ പ്രസിഡന്റ് പ്രൊഫ. കെ.കെ. രവി സ്വാഗതവും ഹെഡ്മിസ്ട്രസ് പി.കെ. അഞ്ജുകുമാർ നന്ദിയും പറഞ്ഞു.