 
ചാലക്കുടി: എലിഞ്ഞിപ്ര എസ്.എൻ.ഡി.പി. ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാവാർഷികം ആചരിച്ചു. വിജേഷ് ശാന്തി കാർമ്മികനായി. തുടർന്ന് നടന്ന വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ദേവികാബാജു ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണം നടത്തി. വിരുത്തി ശ്രീധരൻ, ദേവികബാജു എന്നിവരെ ആദരിച്ചു. ഉദയാ രവീന്ദ്രൻ, പി.എം. ഹരിദാസ്, ഓമന വേലായുധൻ, വിരുത്തി ശ്രീധരൻ, സരോജിനി വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.