ചാലക്കുടി: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണുന്നതിന് ഖത്തറിലേയ്ക്ക് പോകുന്ന വൈസ്് പ്രസിഡന്റ് വി.ജെ. ജോജിക്ക് പ്രസ് ക്ലബ് യാത്രഅയപ്പ് നൽകി. പ്രസിഡന്റ് എം.ജി. ബാബു അദ്ധ്യക്ഷനായി. ഫുട്‌ബോൾ ജേഴ്‌സിയും പ്രസിഡന്റ് സമ്മാനിച്ചു. സെക്രട്ടറി കെ.വി. ജയൻ, ട്രഷറർ ജോഷി പടയാട്ടിൽ, ജോ.സെക്രട്ടറി ഐ.ഐ. അബ്്ദുൾ മജിദ്, സുനിൽ സരോവരം, പി.എ. ഫൈസൽ, കെ.ജെ. ലിജോ, പി.വി. വിവേക് തുടങ്ങിയവർ സംസാരിച്ചു.