ഗുരുവായൂർ: ഗുരുവായൂർ ടൗൺഷിപ്പ് കമ്മിറ്റി അംഗവും സി.പി.ഐ നേതാവുമായിരുന്ന കെ. കുട്ടികൃഷ്ണന്റെ നാമധേയത്തിൽ നിർമ്മിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് നിർവഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ അനിഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. ഷെഫീർ, സി.വി. ശ്രീനിവാസൻ, പി.എ. സജീവൻ എന്നിവർ പങ്കെടുത്തു.