ചാലക്കുടി: ഹരിയാനയിൽ സ്വിമ്മിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ നടത്തിയ ദേശീയ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി പി.ഡി അനിൽകുമാർ മൂന്ന് വെങ്കല മെഡൽ നേടി. 100, 400 മീറ്റർ ഫ്രീസ്‌റ്റൈലുകളിലും 4X50 മീറ്റർ മിഡ്‌ലേ റിലേയിലുമാണ് മെഡലുകൾ. റൂറൽ ജില്ലാ പൊലീസ് ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ചിലെ സബ്ബ് ഇൻസ്‌പെക്ടറും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക കുറ്റാന്വേഷണ സംഘാംഗവുമാണ് അനിൽകുമാർ. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശിയാണ്.