കൊടകര: കുന്നത്രക്കോവ് പൂനിലാർകാവ് ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട- വെള്ളിക്കുളങ്ങര റോഡിൽ ഗതാഗത നിയന്ത്രണം ക്രമപ്പെടുത്തി. ഇരിങ്ങാലക്കുടയിൽ നിന്ന് വെള്ളിക്കുളങ്ങരയിലേക്ക് പോകുന്ന വാഹനങ്ങൾ ആളൂരിൽ നിന്ന് പോട്ട വഴി കൊടകരയിലെത്തി നെല്ലായിയിൽ നിന്ന് പന്തല്ലൂർ വഴി മറ്റത്തൂർ വന്ന് വെള്ളിക്കുളങ്ങരയിലേക്ക് പോകേണ്ടതാണ്. വെള്ളിക്കുളങ്ങരയിൽ നിന്ന് കൊടകരയിലേക്ക് വരുന്ന വാഹനങ്ങൾ മറ്റത്തൂർ തിരിഞ്ഞ് പന്തല്ലൂർ വഴി നെല്ലായിൽ വന്ന് കൊടകരയിൽ എത്തി പോട്ട വഴി ആളൂർ വഴി ഇരിങ്ങാലക്കുടയിലേക്ക് തിരിഞ്ഞു പോകേണ്ടതാണ്. വെള്ളിക്കുളങ്ങരയിൽ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന ചെറുവാഹനങ്ങൾ മറ്റത്തൂരിൽ നിന്ന് കാവനാട് വഴി വട്ടേക്കാടിൽ നിന്ന് പെരിങ്ങാംകുളം വന്ന് പേരാമ്പ്രയിലേക്ക് പോകേണ്ടതാണ്. കൊടകര ടൗണിലും ഹൈവെ സർവീസ് റോഡുകളിലും കുഴിക്കാണി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ക്ഷേത്രത്തിന്റെ പരിസരങ്ങളിലെ ചെറുറോഡുകളിൽ ബൈക്ക് മുതലായവയുടെ പാർക്കിംഗ് അനുവദിക്കുന്നതല്ല.