 
എരുമപ്പെട്ടി: തളി വിരുട്ടാണം കോളനിയിൽ കൈപ്ര മനോജിനെ ( കണ്ണൻ 45) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. അയൽവാസിയായ ഗോകുൽ എന്ന യുവാവിനെ എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. തീ പടർപ്പോൾ ദേഹത്തെ വസ്ത്രങ്ങൾ ഊരി വലിച്ചെറിഞ്ഞതിനാൽ ജീവന് അപായമില്ലാതെ രക്ഷപ്പെട്ടു. മനോജിന് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം. മുൻ വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു.