
തൃശൂർ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള ത്രിദിന സൗജന്യ ക്ലാസ് 'പാത് വേ സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം' (വിവാഹ കൗൺസിലിംഗ് കോഴ്‌സ്) നടത്തുന്നതിനായി സർക്കാർ/ എയ്ഡഡ്/ അഫിലിയേറ്റഡ് കോളേജുകൾ, അംഗീകാരമുള്ള സംഘടനകൾ, മഹല്ല് ജമാഅത്തുകൾ, ചർച്ച് കമ്മിറ്റി തുടങ്ങിയവരിൽ നിന്ന് കർശന നിയമങ്ങൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവരുടെ അപേക്ഷ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ ഡിസംബർ 3ന് അഞ്ചിന് മുമ്പായി സമർപ്പിക്കണം. അപേക്ഷ ഫോം www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2804859, 9400663145.