keralolsavam

മതിലകം: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം. എടത്തിരുത്തി മണപ്പുറം അക്വാട്ടിക് കോംപ്ലക്‌സിൽ നീന്തൽ മത്സരത്തോടെ ആരംഭിച്ച കേരളോത്സവം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ബാബു, കെ. എ. കരീം, മിനി ഷാജി, നൗമി പ്രസാദ്, ആർ.കെ. ബേബി, എം.കെ. ഫൽഗുണൻ, എം.എസ്. വിജയ, ആംബ്രോസ് മൈക്കിൾ, ശിൽപ്പ ട്രീസ എന്നിവർ സംബന്ധിച്ചു. കലാ മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വേദികളിലും കായിക ഇനങ്ങൾ എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടിലും നടക്കും.